ഓസ്‌ട്രേലിയൻ മലയാളി അഭിഷേക് ജോസ് സാവിയോ കൊച്ചി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിന് പിന്നാലെയാണ് ഇത്.
അഭിഷേകിന് ലഭിച്ച അടിയന്തര വൈദ്യ സഹായം പര്യാപ്തമായിരുന്നില്ല എന്ന ആരോപണം ഉയർന്നിരുന്നു.
കൊച്ചി വിമാനത്താവളത്തിലെ അധികൃതർ ശരിയായ നടപടികൾ സ്വീകരിച്ചതായി അവകാശപ്പെടുന്നുണ്ടെങ്കിലും, അധികൃതരിൽ നിന്ന് ലഭിച്ച മറുപടിയിൽ തൃപ്തരല്ല എന്ന് മലയാളി അസോസിയേഷൻ ഓഫ് കെയ്ൻസ് ചൂണ്ടിക്കാട്ടി.
ഇതിന് പിന്നാലെ നിവേദനവുമായി രംഗത്തെത്തിയിരിക്കുകയാണ് കൂട്ടായ്‌മ.
മലയാളി അസോസിയേഷൻ ഓഫ് കെയ്ൻസ് പ്രസിഡണ്ട് സ്മിത വിനോദ് നിവേദനത്തിന്റെ വിശദാംശങ്ങൾ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.




