മകൻറെ രോഗം കാരണം ഓസ്ട്രേലിയൻ വിസ നിഷേധിക്കപ്പെട്ട് ഒരു മലയാളി കുടുംബം

Source: Supplied
ഒരുപാട് പ്രതീക്ഷകളുമായാണ് ഓസ്ട്രേലിയൻ പെർമനൻറ് റെസിഡൻസി വിസയ്ക്ക് എല്ലാവരും അപേക്ഷിക്കുന്നത്. പക്ഷേ, പാലാ സ്വദേശിയ ദീപക് മാനുവലിൻറെയും കുടുംബത്തിൻറെയും പി ആർ അപേക്ഷ നിരസിക്കപ്പെട്ടത് അപ്രതീക്ഷിതമായ ഒരു കാരണത്താലാണ്. മകൻറെ രോഗം കാരണം. തലച്ചോറിൻറെ വികാസം കുറയുന്ന മൈക്രോകെഫാലി എന്ന രോഗം കാരണമാണ് വിസ നൽകാനാവില്ല എന്ന് കുടിയേറ്റകാര്യ വകുപ്പ് വ്യക്തമാക്കിയത്. തൊഴിൽ വിസയിലെത്തി സിഡ്നിക്കടുത്ത് വൊളംഗോംഗിൽ താമസിക്കുന്ന ദീപകും കുടുംബവും ഇതുമൂലം ഇപ്പോൾ ഓസ്ട്രേലിയയിൽ നിന്ന് മടങ്ങിപ്പോകാനൊരുങ്ങുകയാണ്. വിസ നിഷേധിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് ദീപക് മാനുവൽ തന്നെ എസ് ബി എസ് മലയാളം റേഡിയോയോട് സംസാരിക്കുന്നു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share