സാമ്പത്തിക തട്ടിപ്പ്: ഓസ്ട്രേലിയയിൽ മലയാളി മൈഗ്രേഷൻ ഏജൻറിന് അഞ്ച് വർഷത്തേക്ക് വിലക്ക്

Source: SBS
സാമ്പത്തിക തട്ടിപ്പും ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്ന് ഓസ്ട്രേലിയയിലെ മലയാളി മൈഗ്രേഷൻ ഏജന്റിന് വിലക്ക്. പെർത്ത് ആസ്ഥാനമായി പ്രവർത്തിച്ചു പോന്ന സിനോഗ് കൺസൾട്ടൻസിന്റെ ഡയറക്ടർ മലയാളിയായ സിനിറ്റ ബാബുവിനാണ് MARA വിലക്കേർപ്പെടുത്തിയത്. തട്ടിപ്പും വിശ്വാസവഞ്ചനയും നടത്തിയെന്ന് ചൂണ്ടിക്കാട്ടി അഞ്ച് വർഷത്തേക്കാണ് സിനിറ്റയുടെ വിലക്ക്. ഇത്തരം കുറ്റങ്ങൾ ചെയ്യുന്ന മൈഗ്രേഷൻ ഏജന്റുമാർക്ക് ലഭിക്കുന്ന പരമാവധി ശിക്ഷയാണ് ഇത്. തട്ടിപ്പിന്റെ വിശദാംശങ്ങളും പണം നഷ്ടപ്പെട്ട ചില മലയാളികളുടെ അനുഭവങ്ങളും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share