സ്ത്രീകൾ മാത്രം ഭാരവാഹികളായി ഓസ്ട്രേലിയയിൽ ഒരു മലയാളി അസോസിയേഷൻ: വനിതാദിന സ്പെഷ്യൽ

News

Berwick Ayalkootam in Melbourne is headed by all women committee this year. Source: Supplied

ഓസ്‌ട്രേലിയയിലെ മലയാളി കൂട്ടായ്‍മകളിൽ സ്ത്രീകൾ സജീവമാണ്. എന്നാൽ സ്ത്രീകൾ മാത്രം ഭാരവാഹികളായിട്ടുള്ള കൂട്ടായ്മകൾ അപൂർവമാണ്. മെൽബണിലെ ബെറിക്ക് അയൽക്കൂട്ടം ഈ വർഷം സ്ത്രീകൾ മാത്രം ഉൾപ്പെട്ട ഒരു കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.


മാർച്ച് 8 ലോക വനിതാ ദിനമാണ്. വനിതകളുടെ അവകാശങ്ങളും സ്ത്രീ പുരുഷ സമത്വം എന്ന വിഷയവും എല്ലാം കൂടുതൽ ചർച്ച ചെയ്യുന്നതിനായുള്ള പ്രത്യേക ദിനം.

സ്ത്രീകളുടെ സാന്നിധ്യം പല രംഗങ്ങളിലും കൂടി വരുന്നത് പോലെ തന്നെ വിവിധ  മേഖലകളിൽ നേതൃത്വം നൽകുന്ന കാര്യത്തിലും മാറ്റങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്.

പലപ്പോഴും സാമൂഹിക കൂട്ടായ്‍മകളിൽ നേതൃത്വം വഹിക്കുന്നവർ കൂടുതലും പുരുഷൻമാരാണ്.

സ്ത്രീകളുടെ സാന്നിധ്യം കലാപരിപാടികൾ സംഘടിപ്പിക്കുക കലാ പരിപാടികളുടെ ഭാഗമാകുക എന്നിവയിൽ ഒതുങ്ങികൂടാറുണ്ട്.

എന്നാൽ വിവിധ രംഗങ്ങളിൽ സ്ത്രീ സാന്നിധ്യം കൂടുന്നത് പ്രകടമാണ്.

ഇത്തരത്തിൽ ഈ വർഷത്തെ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തപ്പോൾ സ്ത്രീകൾ മാത്രമുള്ള ഒരു കമ്മിറ്റിയെയാണ് മെൽബണിലുള്ള ബെറിക്ക് അയൽക്കൂട്ടം തെരഞ്ഞെടുത്തത്.
News
Committee Members Source: Supplied
സ്ത്രീകൾ മാത്രം അടങ്ങുന്ന ഒരു കമ്മിറ്റിയായത് സ്ത്രീകൾക്ക് താൽപര്യമുള്ള ചില വിഷയങ്ങൾക്ക് മുൻഗണന നൽകുന്നതിന് സഹായിച്ച കാര്യം ബെറിക്ക് അയൽക്കൂട്ടം പ്രസിഡണ്ട് അജി ഫ്ലവർ ചൂണ്ടിക്കാട്ടി.
News
Onam Celebration Source: Supplied
കൂട്ടായ്‍മയുടെ പ്രവർത്തനങ്ങളിൽ പുരുഷന്മാരിൽ നിന്നും സ്ത്രീകളിൽ നിന്നും തുല്യമായ സഹകരണം ലഭിക്കുന്നതായി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
 
അതെസമയം പല തരത്തിലുള്ള വെല്ലുവിളികളും തരണം ചെയ്യേണ്ടി വന്ന കാര്യവും ഇവർ പറയുന്നു.
 
ഒപ്പം, സ്ത്രീകൾ ഇത്തരത്തിൽ മുന്നോട്ട് വരുന്നത് വരും തലമുറയെ സഹായിക്കുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.  ഇവരുടെ അനുഭവങ്ങൾ എസ് ബി എസ് മലയാളത്തോട് പങ്ക് വച്ചത് ഇവിടെ കേൾക്കാം.

News
Ladies Day Out Source: Supplied


Share
Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service