ദി അഡ്വടൈസർ പത്രം തെരഞ്ഞെടുത്ത 125 വനിതകളുടെ പട്ടികയിലാണ് മലയാളിയായ ഡോ മരിയ പറപ്പിള്ളി ഇടം നേടിയത്.
ഭൗതിക ശാസ്ത്രത്തിലെ സംഭാവനകൾ പരിഗണിച്ചാണ് ഈ അംഗീകാരം. 1894ൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കുന്നതിനായി നിവേദനം നൽകിയതിന്റെ അഥവാ വിമൻ സഫ്‌റേജ് പെറ്റീഷന്റെ 125ാം വാര്ഷികത്തോടനുബന്ധിച്ചാണ് സംസ്ഥാനത്തിന് മികച്ച സംഭാവനകൾ നൽകിയ 125 വനിതകളുടെ പട്ടിക അഡ്വടൈസർ പുറത്തുവിട്ടത്.
വ്യത്യസ്ത മേഖലകളിൽ സംഭാവനകൾ നൽകിയ വ്യക്തികളാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. എഡ്യൂക്കേഷൻ ആൻഡ് പൊളിറ്റിക്സ് എന്ന വിഭാഗത്തിലെ 22 വനിതകളിൽ ഒരാളാണ് ഡോ മരിയ.

Source: Supplied
STEM ലെ സംഭാവനകൾ
അഡ്‌ലൈഡിലെ ഫ്ലിന്റേഴ്സ് സർവ്വകലാശാലയിൽ അസ്സോസിയേറ്റ് പ്രൊഫസർ ആയ ഡോ മരിയ പുരുഷന്മാർക്ക് മേൽക്കോയ്മയുള്ള STEM മേഖലയിലേക്ക് കൂടുതൽ പെൺകുട്ടികളെ ആകർഷിക്കാൻ വിവിധ പഠന പദ്ധതികളാണ് ആവിഷ്ക്കരിച്ചത്.
ഇതിനായി STEM വിമൻ ബ്രാഞ്ചിങ് ഔട്ട് എന്ന ഒരു കൂട്ടായ്മയും രൂപീകരിച്ചു. കൂടാതെ, ഒമ്പതാം ക്ലാസ്സിലെ വിദ്യാർത്ഥിനികൾക്കായി കുട്ടികളുടെ കളിപ്പാട്ടമായ ലെഗോ ഉപയാഗിച്ചുള്ള പഠന പദ്ധതികളും ഡോ മരിയയുടെ നേതൃത്വത്തിൽ വിഭാവനം ചെയ്തു.
ഇത്തരം വിവിധ പഠന പദ്ധതികൾ ആവിഷ്കരിച്ചത് വഴി ഒരു വര്ഷം കൊണ്ട് 398 ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെയാണ് ഇതിലേക്ക് ആകർഷിക്കാൻ കഴിഞ്ഞത്.
ദേശീയ അംഗീകാരം
2018 ഡിസംബറിൽ ഡോ മരിയയുടെ സംഭാവനകൾക്ക് അംഗീകാരം നൽകിക്കൊണ്ട് ഓസ്‌ട്രേലിയൻ ഇസ്റ്റിട്യൂട്ട് ഓഫ് ഫിസിക്സ്റെ എഡ്യൂക്കേഷൻ മെഡൽ നൽകി ആദരിച്ചിരുന്നു. ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ട്രോഫി ഫിസിക്സിന്റെ ഫെൽലോഷിപ്പിനും 2017 ൽ ഡോ മരിയ പറപ്പിള്ളി അർഹയായിരുന്നു.
ഈ നേട്ടത്തെക്കുറിച്ച് ഡോ മരിയ പറപ്പിള്ളി സംസാരിക്കുന്നത് കേൾക്കാം :