ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ റോജര്‍ ഫെഡറര്‍ മത്സരിച്ച സെമിഫൈനലില്‍ ടോസ് ചെയ്യാനുള്ള അവസരവും ഗൗതമിന് ലഭിച്ചിരുന്നു.
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ടോസ് ചെയ്യാനുള്ള അവസരം എങ്ങനെ ലഭിച്ചുവെന്നും, ടെന്നീസില്‍ എന്താണ് പ്രതീക്ഷകളെന്നും ഗൗതം സന്തോഷ് എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നു.
ഒരു കുടുംബത്തിന്റെ പ്രയത്‌നം
ബ്രിസ്‌ബൈനില്‍ നഴ്‌സിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന സന്തോഷ് കൃഷ്ണന്‍കുട്ടിയുടെയും ബിബി സന്തോഷിന്റെയും മൂന്നു മക്കളില്‍ മൂത്തയാളാണ് ഗൗതം.
ജോലിക്കും കുട്ടികളുടെ പഠനത്തിനുമിടയില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്നാണ് ഗൗതമിന്റെ ടെന്നീസ് പരിശീലനത്തിനും ടൂര്‍ണമെന്റുകള്‍ക്കുമായി സമയം കണ്ടെത്തുന്നത്. അതേക്കുറിച്ച് സന്തോഷ് കൃഷ്ണന്‍കുട്ടി വിവരിക്കുന്നു.