Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

ബാർസ അക്കാദമിയുടെ ഓസ്‌ട്രേലിയ U-9 സോക്കർ നിരയിൽ മലയാളി സാന്നിധ്യം

News

ബാർസ അക്കാദമിയുടെ ഏഷ്യ പസിഫിക് സോക്കർ ടൂർണമെന്റിൽ സിഡ്‌നിയിൽ നിന്നുള്ള മലയാളി ബാലൻ ഇടം നേടിയിരിക്കുകയാണ്. U-9 വിഭാഗത്തിൽ ജെറോൺ ജോഷി പുലിക്കോട്ടിൽ ബാർസ ഓസ്‌ട്രേലിയ ടീമിൽ കളിക്കും. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.


Published

Updated

By Delys Paul

Source: SBS



Share this with family and friends


ബാർസ അക്കാദമിയുടെ ഏഷ്യ പസിഫിക് സോക്കർ ടൂർണമെന്റിൽ സിഡ്‌നിയിൽ നിന്നുള്ള മലയാളി ബാലൻ ഇടം നേടിയിരിക്കുകയാണ്. U-9 വിഭാഗത്തിൽ ജെറോൺ ജോഷി പുലിക്കോട്ടിൽ ബാർസ ഓസ്‌ട്രേലിയ ടീമിൽ കളിക്കും. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.


സിഡ്‌നിയിൽ സ്പെയിനിലെ FC ബാർസലോണ ക്ലബ്ബ് നടത്തുന്ന ബാർസ അക്കാദമിയിൽ രണ്ടു വർഷം മുൻപാണ് സോക്കർ പരിശീലനത്തിനായി ജെറോണിന് സെലക്ഷൻ ലഭിച്ചത്.

ബാർസ അക്കാദമിയുടെ U-9 വിഭാഗം ടീമിൽ കളിക്കുന്ന ജെറോൺ ജോഷി അക്കാദമിയുടെ ഓസ്‌ട്രേലിയൻ നിരയിൽ കളിക്കും. ന്യൂ ഡൽഹിയിൽ ജനുവരി മാസം അവസാനമാണ് ടൂർണമെന്റ് നടക്കുക.

news
Jeronn Joshy Pulikotil who has been selected to the under 9 Barca Australia team Source: Supplied

അക്കാദമിയുടെ ഡെവലപ്മെന്റ് വിഭാഗത്തിൽ ആദ്യം തെരെഞ്ഞെടുക്കപ്പെട്ട ജെറോൺ ഇപ്പോൾ അക്കാദമി സെലക്റ്റ് വിഭാഗത്തിലാണ് കളിക്കുന്നത്.

ഇതിൽ നല്ല നിലവാരം പുലർത്തുന്നത് കണക്കിലെടുത്താണ് ജെറോണിനെ ബാർസ ഓസ്‌ട്രേലിയ നിരയിൽ ഉൾപ്പെടുത്തിയതെന്ന് ജെറോണിന്റെ പിതാവ് ജോഷി പുലിക്കോട്ടിൽ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

മിഡ്ഫീൽഡിൽ കളിക്കാൻ താൽപര്യമുള്ള ജെറോണിന്റെ ഏറ്റവും പ്രിയപ്പെട്ട സോക്കർ താരം അർജന്റീനയുടെ ലയണൽ മെസ്സിയാണ്.

ഡൽഹിയിൽ നടക്കുന്ന ടൂർണമെന്റിൽ ജപ്പാനായിരിക്കും ശക്തരായ എതിരാളികൾ എന്ന് ജെറോൺ കരുതുന്നു.

ഇതേക്കുറിച്ച് ജെറോണും ജെറോണിന്റെ പിതാവ് ജോഷി പുലിക്കോട്ടിലും സംസാരിക്കുന്നത് കേൾക്കാം  പ്ലെയറിൽ നിന്ന്.


Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now