മെൽബണിൽ മലയാളി വിദ്യാർത്ഥിക്ക് നേരെ ആക്രമണം; വംശീയമായും അധിക്ഷേപിച്ചെന്ന് വിദ്യാർത്ഥി

File image of an attack on street Source: Getty Images
മെൽബണിൽ മലയാളി വിദ്യാർത്ഥി ആക്രമണത്തിനിരയായി. കഴിഞ്ഞ ദിവസം ഡാംഡനംഗ് സ്റ്റേഷനു സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. ആക്രമിച്ചവർ പണം തട്ടിയെടുക്കാൻ ശ്രമിച്ചതിനൊപ്പം വംശീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്ന് ഈ വിദ്യാർത്ഥി പൊലീസിന് പരാതി നൽകി. സംഭവത്തെക്കുറിച്ച് ആക്രമണത്തിന് ഇരയായ വിദ്യാർത്ഥി വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്... അതേസമയം, വംശീയ അതിക്രമം എന്ന രീതിയിലല്ല ഈ ഘട്ടത്തിൽ സംഭവത്തെ കണക്കാക്കുന്നതെന്ന് വിക്ടോറിയ പൊലീസ് സൂചിപ്പിച്ചു. കൂടുതൽ അന്വേഷണത്തിനു ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകുള്ളൂ എന്നും പൊലീസ് വൃത്തങ്ങൾ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
Share