(നാടകോത്സവം കാണാനെത്തുന്നവർക്ക് മത്സരത്തിൻറെ ഓഡിയൻസ് പോൾ വിഭാഗത്തിൽ പങ്കെടുത്ത് ദി ബ്രിഡ്ജിനായി വോട്ടു ചെയ്യാൻ കഴിയും. അത് എങ്ങനെ എന്നറിയാനും അഭിമുഖം കേൾക്കുക)
സിഡ്നി നാടകോത്സവം: പ്രതീക്ഷയുമായി അരങ്ങിൽ രണ്ടു മലയാളികൾ

Sreejith Gangadharan and Nithin Balakrishnan in the play 'The Bridge' Source: Supplied
ഓസ്ട്രേലിയയിൽ മുഖ്യധാരാ നാടകവേദിയിലേക്ക് മലയാളികൾ എത്തുന്നത് വളരെ അപൂർവമാണ്. എന്നാൽ ഇത്തവണത്തെ സിഡ്നി ഷോർട്ട് ആൻറ് സ്വീറ്റ് നാടകോത്സവത്തിൻറെ മത്സരവേദിയിലേക്ക് എത്തിയിരിക്കുകയാണ് രണ്ടു കാൻബറ മലയാളികൾ. ദ ബ്രിഡ്ജ് എന്ന നാടകവുമായാണ് ശ്രീജിത് ഗംഗാധരനും നിഥിൻ ബാലകൃഷ്ണനും വേദിയിലെത്തുന്നത്. നാടകത്തെക്കുറിച്ചും മത്സരത്തെക്കുറിച്ചും അവർ തന്നെ സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
Share