ടൊയോട്ട-ക്വാണ്ടസ് പ്രതിസന്ധി മലയാളികളെ ബാധിക്കുമോ?

AAP
ആഗോളസാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോഴും അത് അത്രയധികം ബാധിക്കാത്ത രാജ്യമായിരുന്നു ഓസ്‌ട്രേലിയ. എന്നാല്‍ ഇപ്പോള്‍ ഓസ്‌ട്രേലിയയും പ്രതിസന്ധിയിലാണ്. പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ പ്രവര്‍ത്തനം നിര്‍ത്തുകയും, ഓസ്‌ട്രേലിയയുടെ അഭിമാനമായിരുന്ന ക്വാണ്ടസ് വിമാനസര്‍വീസ് അയ്യായിരം തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്യുന്നത് കനത്ത ആഘാതമാകുകയാണ്. ഈ സ്ഥാപനങ്ങളില്‍ നിരവധി മലയാളികളും ജോലി ചെയ്യുന്നുണ്ട്. അവരെ ഇത് എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നമുക്ക് കേട്ടുനോക്കാം...
Share