ആറന്‍മുളയും പശ്ചിമഘട്ടവും: ഓസ്‌ട്രേലിയയില്‍ നിന്ന് ഒരു ദൂരക്കാഴ്ച
SBS
ഓസ്‌ട്രേലിയയില്‍ നിന്ന് ആറന്‍മുളയില്‍ വിമാനമിറങ്ങാന്‍ എത്ര പേര്‍ ആഗ്രഹിക്കുന്നുണ്ട്? കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ആശങ്കയുണ്ടോ? ജന്‍മനാടിനെക്കുറിച്ച് ഓസ്‌ട്രേലിയന്‍ മലയാളികള്‍ അടുത്ത കാലത്ത് ചര്‍ച്ച ചെയ്ത ചില വിഷയങ്ങളായിരുന്നു ഇവ. ഇതേക്കുറിച്ച് മലയാളത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ചര്‍ച്ച എസ് ബി എസ് മലയാളം റേഡിയോ സംഘടിപ്പിച്ചു. റീജിയണല്‍ പ്രവാസി ഭാരതീയ ദിവസിനായി സിഡ്‌നിയിലെത്തിയ മാതൃഭൂമി ഡല്‍ഹി ബ്യൂറോ ചീഫ് എന്‍ അശോകന്‍, ദീപിക അസോസിയേറ്റ് എഡിറ്റര്‍ ജോര്‍ജ്ജ് കള്ളിവയലില്‍, കലാകൗമുദി റസിഡന്റ് എഡിറ്റര്‍ ശരത് ലാല്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയുടെ പൂര്‍ണ്ണരൂപം കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക... ഈ അഭിപ്രായങ്ങളോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായങ്ങളും അറിയിക്കുക...
Share