കൊറോണവൈറസ് പ്രതിരോധിക്കാനുള്ള നടപടികളെ തുടർന്ന് ഒട്ടേറെ വിമാന സർവീസുകൾ റദ്ദായിരിക്കുകയാണ്.
ഓസ്‌ടേലിയയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിച്ചിരുന്ന നിരവധി പേരുടെ യാത്ര മുടങ്ങിയിട്ടുണ്ട്. ഇതിൽ ചിലരുടെ സാഹചര്യങ്ങൾ എസ് ബി എസ് മലയാളം അന്വേഷിച്ചു.
പണം നഷ്ടമാകുമോ എന്ന ആശങ്കയിലാണ് പലരും.
ഈ സാഹചര്യത്തിൽ വിമാനക്കമ്പനികൾ എന്തു നടപടിയാണ് എടുക്കുന്നതെന്നും, ഓസ്ട്രേലിയൻ അധികൃതരുടെ നിലപാടെന്തെന്നും പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം.
എന്തെല്ലാം നടപടികളാണ് വിമാന കമ്പനികൾ ഈ സാഹചര്യത്തിൽ എടുത്തിരിക്കുന്നതെന്ന് മെൽബണിൽ ഏഷ്യ ട്രാവൽസിൽ ട്രാവൽ ഏജന്റായ പ്രതീഷ് മാർട്ടിൻ വിശദീകരിക്കുന്നു.
ഓസ്‌ട്രേലിയൻ കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മീഷനെയും എസ് ബി എസ് മലയാളം ബെന്ധപ്പെട്ടിരുന്നു. ACCC വക്താവ് നൽകിയ വിവരങ്ങളും ഈ റിപ്പോർട്ടിൽ കേൾക്കാം.