ബ്രിസ്‌ബൈനില്‍ ഇന്ത്യന്‍ വംശജര്‍ക്കായി MAQ സംഘടിപ്പിക്കുന്ന ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്‌

MAQ Badminton Indian Open

Source: Supplied

മലയാളി അസോസിയേഷന്‍ ഓഫ് ക്വീന്‍സ്ലാന്റ് ബ്രിസ്‌ബൈനില്‍ ഇന്ത്യന്‍ വംശജര്‍ക്കായി ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. MAQ ബാഡ്മിന്റന്‍ ഇന്ത്യന്‍ ഓപ്പണ്‍ എന്ന പേരിലുള്ള ഈ ഏകദിന ടൂര്‍ണമെന്റ് ഏപ്രില്‍ 28 ശനിയാഴ്ചയാണ് നടക്കുന്നത്.


മലയാൡഅസോസിയേഷന്‍ ഓഫ് ക്വീന്‍സ്ലാന്റ് (MAQ) ഇത് അഞ്ചാം വര്‍ഷമാണ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ഏപ്രില്‍ 28 ശനിയാഴ്ച Calamvale Community Centre, 11 Hamish St, Calamvale ലാണ് മത്സരങ്ങള്‍ നടക്കുന്നത്. രാവിലെ ഏഴു മണിക്ക് ടൂര്‍ണമെന്റ് തുടങ്ങും.

വിവിധ പ്രായവിഭാഗങ്ങളിലായി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള മത്സരങ്ങളും, മിക്‌സഡ് ഡബിള്‍സ് മത്സരങ്ങളുമുണ്ടാകും വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ടൂര്‍ണമെന്റിനെക്കുറിച്ച്  സംഘാടകസമിതിയിലുള്ള നിഖില്‍ സെബാസ്റ്റ്യന്‍ വിശദീകരിക്കുന്നത് കേള്‍ക്കാം.

MAQ Badminton Indian Open
Source: Supplied

ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനൊപ്പം ആക്ഷന്‍ ഫോട്ടോഗ്രാഫി മത്സരവും MAQ നടത്തുന്നുണ്ട്.

കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ടൂര്‍ണമെന്റ് വെബ്‌സൈറ്റിലോ ഈ നമ്പരുകളിലോ ബന്ധപ്പെടാം.

നിഖില്‍ - 0401 512 346, വിജയിത്ത് - 0411 295 704, ഐസണ്‍ - 0423 252 446


Share

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now