ഓസ്‌ട്രേലിയന്‍ ജനാധിപത്യത്തില്‍ മലയാളിയുടെ പുതിയ ചുവടുവയ്പ്പായി ടോം ജോസഫ്

Source: Supplied
വിക്ടോറിയയില്‍ ആദ്യമായി ഒരു മലയാളി കൗണ്‍സിലര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മെൽബണിലെ വിറ്റൽസി കൗൺസിലിലെ നോർത്ത് വാർഡിലാണ് മലയാളിയായ ടോം ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് സമയം അല്ലാതിരുന്നിട്ടും കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചും, പ്രവര്‍ത്തനമേഖലയെക്കുറിച്ചുമെല്ലാം ടോം ജോസഫ് എസ് ബി എസ് മലയാളം റേഡിയോയോട് സംസാരിക്കുന്നു.
Share