പള്ളിയിലെ ആക്രമണം വംശീയതയല്ല; ഓസ്ട്രേലിയ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യം: ഫാ. ടോമി കളത്തൂർ

Source: deepika
മെൽബണിലെ ഫോക്നർ പള്ളിയിൽവച്ച് കുത്തേറ്റ മലയാളി വൈദികൻ ഫാ. ടോമി കളത്തൂർ മാത്യു ഇന്ന് പള്ളിയിലേക്ക് തിരിച്ചെത്തി. ആക്രമണത്തിനു പിന്നിൽ ഒരു വ്യക്തിയുടെ തെറ്റിദ്ധാരണ മാത്രമാണെന്നും, വംശീയ വിദ്വേഷമൊന്നുമില്ലെന്നും ഫാ. ടോമി കളത്തൂർ എസ് ബി എസ് മലയാളത്തോട് പറഞ്ഞു. അതുകൊണ്ടു തന്നെ ആശങ്കകളൊന്നുമില്ലാതെയാണ് പള്ളിയിലേക്ക് തിരിച്ചെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫാ. ടോമി കളത്തൂർ മാത്യുവുമായി എസ് ബി എസ് മലയാളം സംസാരിച്ചത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share