സ്മാർട്ട് വസ്ത്രങ്ങൾ അഥവാ ഇ-ടെക്സ്റ്റൈൽ ആരോഗ്യരംഗത്തും കായികരംഗത്തുമൊക്കെ എത്തിയിട്ട് കുറച്ചുകാലമായി. എന്നാൽ ഇതിനെ സാധാരണക്കാരിലേക്കും എത്തിക്കാൻ കഴിയുന്ന തരത്തിലുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് മെൽബൺ RMIT യൂണിവേഴ്സിറ്റിയിലെ ഗവേഷകർ.
മലയാളിയായ Dr. ലിറ്റി വർഗീസ് തെക്കേക്കരയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഇത് വസ്ത്രനിർമ്മാണ രംഗത്ത് എന്തു മാറ്റമുണ്ടാക്കുമെന്ന് ഡോ. ലിറ്റി വർഗീസ് എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുന്നു.