ലെഫ്റ്റ് റൈറ്റ് നോക്കാതെ, സിനിമയുടെ വഴിയേ...
Murali Gopy
മലയാള സിനിമ കണ്ട എക്കാലത്തെയും മഹാനടന്‍മാരില്‍ ഒരാളായിരുന്നു ഭരത് ഗോപി. ആറു വര്‍ഷം മുമ്പ് അദ്ദേഹം വിട പറഞ്ഞെങ്കിലും, ഭരത് ഗോപിയുടെ ഓര്‍മ്മകളുണര്‍ത്തി അദ്ദേഹത്തിന്റെ മകന്‍ മുരളി ഗോപി ഇന്ന് വെള്ളിത്തിരയില്‍ സജീവമാണ്. അഭിനേതാവും തിരക്കഥാകൃത്തും ഗായകനുമായി ഇതിനകം തന്നെ ശ്രദ്ധേയനായ മുരളി ഗോപിയുമായി എസ് ബി എസ് മലയാളം റേഡിയോയുടെ എന്റര്‍ടൈന്‍മെന്റ് റിപ്പോര്‍ട്ടര്‍ അനു നായര്‍ നടത്തിയ സംഭാഷണം. (മലയാള സിനിമാരംഗത്തെ കൂടുതല്‍ കലാകാരന്‍മാരുമായും കലാകാരികളുമായുമുള്ള സംഭാഷണങ്ങള്‍ ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കായി എസ് ബി എസ് മലയാളം റേഡിയോ എത്തിക്കുന്നു. വ്യാഴാഴ്ചകളില്‍ രാത്രി എട്ടു മണിക്കും ഞായറാഴ്ചകളില്‍ രാത്രി ഒമ്പതു മണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.facebook.com/SBSMalayalam എന്ന പേജ് സന്ദര്‍ശിക്കുക)
Share


