നാട്ടിൽ തനിച്ചാകുന്ന മാതാപിതാക്കൾ; കുറ്റബോധത്തില്‍ പ്രവാസികൾ

Source: SBS
മാതാപിതാക്കളെയും, ബന്ധുക്കളെയും, ജനിച്ച നാടിനെയും എല്ലാം വിട്ട് വിദേശത്തേക്ക് കുടിയേറിയവരാണ് പ്രവാസികളിൽ ഭൂരിഭാഗം പേരും. ജന്മനാട് വിട്ടു വിദേശത്തേക്ക് കുടിയേറുമ്പോൾ, പലപ്പോഴും അച്ഛനമ്മമാര്‍ക്ക് ആശ്രയമാകേണ്ട മക്കൾ അവരെ തനിച്ചു നാട്ടിലാക്കിയാണ് വിദേശത്തേക്ക് പറക്കുന്നത്. മാതാപിതാക്കളെ നാട്ടിൽ തനിച്ചാക്കി പൂർണ സന്തോഷത്തോടെയാണോ മക്കൾ വിദേശത്തേക്ക് പോകുന്നത്? ഇതിൽ കുറ്റബോധം അനുഭവപ്പെടുന്നുണ്ടോ ? ഇതേക്കുറിച്ച് എസ് ബി എസ് മലയാളം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് കേള്‍ക്കാം മുകളിലെ പ്ലെയറിൽ നിന്ന്..
Share