ഇന്ത്യയിൽ നോട്ടുനിരോധനത്തിലൂടെ പിൻവലിച്ച കറൻസികളുടെ 99 ശതമാനത്തിലേറെയും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് വെളിപ്പെടുത്തിയിരിക്കുന്നു. ഇതോടെ, കള്ളപ്പണം ഇല്ലാതാക്കും എന്നവകാശപ്പെട്ട് കൊണ്ടുവന്ന നോട്ടുനിരോധനം പരാജയമായെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയപ്പോൾ, കള്ളപ്പണ വേട്ട മാത്രമായിരുന്നില്ല അതിൻറെ ലക്ഷ്യമെന്ന് സർക്കാർ വാദിക്കുന്നു. നോട്ടുനിരോധനത്തിൻറെ ഫലമെന്ത് എന്ന കാര്യം വിലയിരുത്തുകയാണ് എക്കണോമിക് ടൈംസ് ന്യൂസ് പേപ്പറിൻറെ സീനിയർ അസിസ്റ്റൻറ് എഡിറ്റർ ദിനേശ് നാരായണൻ.
Share





