ഇന്ത്യൻ കർഷകർക്കായി ഓസ്‌ട്രേലിയൻ പദ്ധതി; ഗവേഷകർക്ക് ഓസ്‌ട്രേലിയയിൽ പരിശീലനം

Source: AAP Image/AP Photo/Anupam Nath
വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്സിറ്റി ഇന്ത്യയിലെ കൃഷി രംഗവുമായി ചേർന്ന് ഓസ്‌ട്രേല്യൻ വൈദഗ്ധ്യം ഇന്ത്യയിലെ കർഷകർക്ക് പകർന്ന് നല്കാൻ പുതിയ പദ്ധതി നടപ്പിലാക്കുന്നു. നാല്പതിലധികം വിദ്യാര്‍ത്ഥികൾ ഗവേഷണത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലും ഇന്ത്യയിലുമായി പഠനം പൂർത്തിയാക്കും. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചറൽ റിസേർച്ചും ഇന്ത്യയിലെ പതിമൂന്ന് സംസ്ഥാന സർവകലാശാലകളും വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്സിറ്റിയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം.
Share