കുറ്റകൃത്യങ്ങൾ തടയുന്നതിനും കുറ്റവാളികളെ നേരായ വഴിയിലേക്ക് നയിക്കുന്നതിനും സോഷ്യൽ വർക്കർമാർ ഉൾപ്പെടെ സാമൂഹിക സേവന മേഖലയിലുള്ളവർക്കുള്ള പങ്കാളിത്തം വലുതാണ്. ഈ മേഖലയിൽ ഇന്ത്യൻ സാഹചര്യങ്ങളുടെ വിലയിരുത്തലും, നടപ്പാക്കാൻ കഴിയുന്ന മാറ്റങ്ങളെക്കുറിച്ചുള്ള നിർദ്ദേശവുമായി ഓസ്ട്രേലിയയിൽ ഒരു പുസ്തകം പുറത്തിറങ്ങിയിരിക്കുന്നു. ഡീമിസ്റ്റിഫൈയിങ്ങ് ക്രിമിനൽ ജസ്റ്റിസ് ഇൻ ഇന്ത്യ എന്ന പേരിലുള്ള പുസ്‌തകം സാമൂഹിക സേവന രംഗത്തും ക്രിമിനൽ ജസ്റ്റിസ് രംഗത്തും പ്രവർത്തിക്കുന്ന ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും വിദഗ്‌ധരുടെ വിശകലനങ്ങൾ ഉൾപ്പെടുത്തിയാണ് തയ്യാറാക്കിയിരിക്കുന്നത്. ടൗൺസ്‌വില്ലിലെ ജെയിംസ് കുക്ക് സർവകലാശാലയിൽ നിന്നുള്ള അസോസിയേറ്റ് പ്രൊഫസ്സർ ഡോ. എബ്രഹാം ഫ്രാൻസിസും ഡോ. മാർക്ക് ഡേവിഡ് ചോങ്ങും ചേർന്ന് തയ്യാറാക്കിയ പുസ്തകത്തെക്കുറിച്ച് കൂടുതലറിയാൻ മുകളിലെ പ്ലെയറിൽ ക്ലിക്ക് ചെയ്യുക
Dr Mark David Chong Source: Dr Mark David Chong
Dr. Mark David Chong explains about the book above.