എല്ലാ വൈകുന്നേരളങ്ങളിലും അതാതു ദിവസത്തെ പ്രധാനപ്പെട്ട ഓസ്ട്രേലിയൻ വാർത്തകൾ അറിയാൻ ആഗ്രഹമുണ്ടോ?
തിങ്കൾ മുതൽ വെള്ളി വരെ രാത്രി എട്ടു മണിക്ക് എസ് ബി എസ് മലയാളം വെബ്സൈറ്റിലും, എസ് ബി എസ് റേഡിയോ ആപ്പിലും മലയാളം വാർത്തകൾ കേൾക്കാൻ കഴിയും. എസ് ബി എസ് മലയാളം ഇന്നത്തെ വാർത്തയിലൂടെ.
വ്യാഴാഴ്ചകളിൽ നിലവിലുള്ള ഒരു മണിക്കൂർ പ്രക്ഷേപണത്തിന് ഒപ്പമായിരിക്കും ഇത്. മറ്റു ദിവസങ്ങളിൽ വെബ്സൈറ്റിലും ആപ്പിലും ഏറ്റവും പ്രധാന ഓസ്ട്രേലിയൻ വാർത്തകൾ ഉൾപ്പെടുത്തിയുള്ള ഹ്രസ്വമായ ബുള്ളറ്റിൻ കേൾക്കാം.
വ്യാഴാഴ്ചകളിൽ രാത്രി എട്ടു മണിക്കും, ഞായറാഴ്ചകളിൽ രാത്രി ഒമ്പതു മണിക്കും ഇപ്പോഴുള്ള ഒരു മണിക്കൂർ പരിപാടികൾ അതുപോലെ തുടരും. അതിനൊപ്പമാണ് മറ്റു ദിവസങ്ങളിലും ഓസ്ട്രേലിയൻ വാർത്തകൾ ശ്രോതാക്കൾക്കായി എത്തിക്കുന്നത്.
അതായത്, ശനിയാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ഏറ്റവും പ്രധാന ഓസ്ട്രേലിയൻ വാർത്തകൾ എസ് ബി എസ് മലയാളം റേഡിയോയിൽ നിന്ന് ശ്രോതാക്കൾക്ക് ലഭ്യമാകും.
ഓസ്ട്രേലിയൻ മലയാളിക്ക് ദിവസവും വാർത്ത കേൾക്കാനുള്ള ഒരു പുതിയ വാർത്താ ശീലമാവുകയാണ് ഇതോടെ എസ് ബി എസ് മലയാളം റേഡിയോ...