കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു; ഓസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്ന് ഉപയോഗിക്കും

Attenders helping a patient after being brought to Government Medical College Hospital in Kozhikode, in 2018, after Nipah outbreak was confirmed Source: AP
പനി ബാധിച്ച് കൊച്ചിയിലെ ആശുപത്രിയില്‍ കഴിയുന്ന യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേരള ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നിപ വൈറസ് ബാധ നേരിടാന്‍ ഉപയോഗിച്ച ഓസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്ന് തന്നെ കൊച്ചിയിലും ഉപയോഗിക്കും എന്നാണ് കേന്ദ്ര-സംസ്ഥാന ആരോഗ്യവകുപ്പുകള്‍ അറിയിച്ചത്. അതിന്റെ വിശദാംശങ്ങള്‍ എസ് ബി എസ് മലയാളം കേരളാ റിപ്പോര്‍ട്ടര്‍ എ എന്‍ കുമാരമംഗലം പങ്കുവയ്ക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share