നഴ്സുമാർക്കും ITക്കാർക്കും ഓസ്ട്രേലിയയിലേക്ക് വരാൻ ഇളവ്: പുതിയ മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

skilled worker, female nurse, skilled migration

Source: Getty Images/JohnnyGreig

നഴ്സിംഗ്, IT തുടങ്ങിയ 17 തൊഴിൽ മേഖലകളിൽ ഉള്ളവർക്ക് ഓസ്ട്രേലിയയിലേക്ക് സ്പോൺസേർഡ് വിസയിലെത്താൻ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചു. അതിർത്തി നിയന്ത്രണങ്ങളിലും വിസ അപേക്ഷകൾ തീർപ്പാക്കുന്നതിലും പ്രഖ്യാപിച്ചിട്ടുള്ള മാറ്റങ്ങൾ നിരവധി മലയാളികൾക്ക് ഗുണകരമാകുമെന്ന് കുടിയേറ്റകാര്യ വിദഗ്ധർ സൂചിപ്പിച്ചു. ഇതേക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ...


ഓസ്ട്രേലിയയിൽ അടിയന്തര ആവശ്യമുള്ള തൊഴിൽമേഖലകളിൽ ആവശ്യത്തിന് ജീവനക്കാരെ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഫെഡറൽ സർക്കാർ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.

ദേശീയ നൈപുണ്യ കമ്മീഷന്റെ ശുപാർശ പ്രകാരം കുടിയേറ്റകാര്യവകുപ്പ് പുതിയ പ്രയോറിറ്റി മൈഗ്രേഷൻ സ്കിൽഡ് ഒക്യുപ്പേഷൻ ലിസ്റ്റ് (PMSOL) പ്രഖ്യാപിച്ചു. കൊറോണവൈറസ് പശ്ചാത്തലത്തിലാണ് ഇത്തരമൊരു മാറ്റം സർക്കാർ പ്രഖ്യാപിച്ചത്. 

17 തൊഴിൽ മേഖലകളെയാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ആരോഗ്യം, IT, നിർമ്മാണം എന്നീ മേഖലകളെ കൂടുതൽ സഹായിക്കുന്നതിനു വേണ്ടിയാണ് ഈ മുൻഗണനാ പട്ടികയെന്ന് ആക്ടിംഗ് കുടിയേറ്റകാര്യമന്ത്രി അലൻ ടഡ്ജ് അറിയിച്ചു.

നഴ്സുമാർക്കും ITക്കാർക്കും ഇളവ്

പുതിയ PMSOL പട്ടികയിൽപ്പെട്ട തൊഴിൽ വിസയുള്ളവർക്ക് ഓസ്ട്രേലിയയിലേക്ക് വരാൻ അതിർത്തി നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കും.

അതോടൊപ്പം, ഈ മേഖലകളിൽ തൊഴിൽ വിസയ്ക്കായി സമർപ്പിച്ചിരിക്കുന്ന അപേക്ഷകൾ മുൻഗണനാ ക്രമത്തിൽ പരിഗണിക്കുമെന്നും മെൽബണിലെ ഫ്ലൈവേൾഡ് മൈഗ്രേഷൻ ആന്റ് ലീഗൽ സർവീസസിലെ മൈഗ്രേഷൻ ലോയർ താരാ എസ് നമ്പൂതിരി SBS മലയാളത്തോട് പറഞ്ഞു.

പട്ടികയിൽ ഉള്ളത് താഴെ പറയുന്ന തൊഴിൽ മേഖലകളാണ്.

  • Chief Executive or Managing Director
  • Construction Project Manager
  • Mechanical Engineer
  • General Practitioner
  • Resident Medical Officer
  • Psychiatrist (
  • Medical Practitioner
  • Midwife
  • Registered Nurse (Aged Care)
  • Registered Nurse (Critical Care and Emergency)
  • Registered Nurse (Medical)
  • Registered Nurse (Mental Health)
  • Registered Nurse (Perioperative)
  • Registered Nurses (nec)
  • Developer Programmer
  • Software Engineer
  • Maintenance Planner
നിലവിൽ താൽക്കാലിക വിസകളിലുള്ളവർക്ക് ഓസ്ട്രേലിയയിലേക്ക് പ്രവേശിക്കാൻ അനുമതിയില്ല. ബോർഡർ ഫോഴ്സിൽ നിന്ന് പ്രത്യേക ഇളവ് ലഭിച്ചാൽ മാത്രമേ രാജ്യത്തേക്ക് എത്താൻ കഴിയൂ.

എന്നാൽ ഈ തൊഴിൽ മേഖലകളിൽ സ്പോൺസേർഡ് വിസകളിലുള്ളവർക്ക് ഇനി മുതൽ ഇളവ് അനുവദിക്കും എന്ന് കുടിയേറ്റകാര്യ വകുപ്പ് വ്യക്തമാക്കി.
Acting Immigration Minister Alan Tudge
Acting Immigration Minister Alan Tudge Source: AAP
അതായത്, താൽക്കാലിക വിസകളിലുള്ളവർ ഓസ്ട്രേലിയയിലേക്ക് വരാൻ കഴിയാത്ത സാഹചര്യത്തിലാണെങ്കിൽ അവർക്ക് പുതിയ നിയമതത്തിന്റെ അടിസ്ഥാനത്തിൽ ഇളവിനായി അപേക്ഷിക്കാം.

അതേസമയം, ഓസ്ട്രേലിയയിലെത്തിക്കഴിഞ്ഞാൽ ഇവർ രണ്ടാഴ്ച സ്വന്തം ചെലവിൽ ക്വാറന്റൈൻ ചെയ്യേണ്ടിവരും.
താൽക്കാലിക വിസകളിലുള്ള നിരവധി മലയാളികളാണ് ഓസ്ട്രേലിയയിലേക്ക് മടങ്ങിവരാൻ കഴിയാതെ കേരളത്തിലും മറ്റു ഭാഗങ്ങളിലും കുടുങ്ങിക്കിടക്കുന്നതെന്ന് മൈഗ്രേഷൻ ലോയർ താരാ എസ് നമ്പൂതിരി ചൂണ്ടിക്കാട്ടി.

PMSOL പട്ടികയിലുള്ള തൊഴിൽ മേഖലകളിലുള്ളവർക്ക് ഇനി ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യാൻ എളുപ്പമാകുമെന്നും, നഴ്സിംഗ് – IT മേഖലയിലുള്ള നിരവധി മലയാളികളെ ഇത് സഹായിക്കുമെന്നും അവർ പറഞ്ഞു.

വിസ അപേക്ഷകൾ തീർപ്പാക്കുന്നതിൽ മുൻഗണന

തൊഴിലുടമകൾ സ്പോൺസർ ചെയ്യുന്ന വിസ അപേക്ഷകൾക്കും ഈ പുതിയ മുൻഗണനാ പട്ടിക ബാധകമാകും.

ഈ പട്ടികയിലുള്ള തൊഴിൽ മേഖലകളിൽ സ്പോൺസർഷിപ്പിനും വിസയ്ക്കും അപേക്ഷിച്ചിട്ടുള്ളവരുടെ അപേക്ഷകൾ മുൻഗണനാ ക്രമത്തിൽ പരിഗണിക്കും എന്ന് കുടിയേറ്റകാര്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

നാലു വിസ വിഭാഗങ്ങളിലാണ് PMSOL ബാധകമാകുന്നത്.

നിലവിലുള്ള മറ്റ് തൊഴിൽ പട്ടികകൾ അതുപോലെ തുടരും. എന്നാൽ ഈ പട്ടികയ്ക്ക് കൂടുതല് പ്രാധാന്യം നൽകും എന്നാണ് അറിയിപ്പ്.

അതേസമയം, ഈ മേഖലകളിൽ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്ന സ്ഥാപനങ്ങൾ കൂടുതൽ മാനദണ്ഡങ്ങൾ പാലിക്കണം.

ലേബർ മാർക്കറ്റ് ടെസ്റ്റിംഗ് എന്ന പേരിൽ നിലവിലുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ്.

എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകൾ കേൾക്കാൻ SBS Radio App ഡൗൺലോഡ് ചെയ്യുക – സൗജന്യമായി
apple_store_0.png
google_play_0.png
നിലവിൽ, ദേശീയ തലത്തിൽ കുറഞ്ഞത് രണ്ടു തവണയെങ്കിലും പരസ്യം നൽകിയ ശേഷം വേണ്ടത്ര നൈപുണ്യമുള്ള തൊഴിലാളികളെ കിട്ടിയില്ലെങ്കിൽ മാത്രമേ വിദേശത്തു നിന്ന് സ്പോൺസർ ചെയ്യാവൂ എന്നാണ് വ്യവസ്ഥ.

ഈ രണ്ട് ദേശീയ പരസ്യങ്ങൾക്കു പുറമേ, ഫെഡറൽ സർക്കാരിന്റെ ജോബ് ആക്ടീവ് വെബ്സൈറ്റിലും പരസ്യം ചെയ്യണം എന്ന വ്യവസ്ഥ കൂടി പുതിയ തൊഴിൽപട്ടികയ്ക്ക് ബാധകമാകുമെന്ന് ഫെഡറൽ തൊഴിൽമന്ത്രി മെക്കെലിയ കാഷ് അറിയിച്ചു.  


Share
Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service