നഴ്‌സുമാര്‍ക്കു മുന്നില്‍ പുത്തന്‍ അവസരങ്ങള്‍...
Courtesy: Jomon Joseph
ഓസ്‌ട്രേലിയയില്‍ നഴ്‌സിംഗ് മേഖലയില്‍ അവസരങ്ങള്‍ കുറയുന്നു എന്നത് പൊതുവില്‍ കേള്‍ക്കുന്ന ഒരു പരാതിയാണ്. എന്നാല്‍ പുതിയ മേഖലകള്‍ തേടാന്‍ ധൈര്യം കാണിക്കുന്ന നഴ്‌സുമാരെ അവസരങ്ങള്‍ തേടിവരുമെന്ന് തെളിയിക്കുകയാണ് മെല്‍ബണിലുള്ള ജോമോന്‍ ജോസഫ്. ഓസ്‌ട്രേലിയയിലെ ആദ്യത്തെ നഴ്‌സ് എന്‍ഡോസ്‌കോപ്പിസ്റ്റാണ് ജോമോന്‍. എങ്ങനെ ഈ മേഖലയിലേക്ക് എത്തിയെന്നും, ഓസ്‌ട്രേലിയയിലെ നഴ്‌സുമാര്‍ക്ക് ഇതുപോലെ എന്തെല്ലാം പുതിയ മേഖലകള്‍ പരീക്ഷിക്കാമെന്നും എസ് ബി എസ് മലയാളം റേഡിയോയിലൂടെ വിശദീകരിക്കുകയാണ് ജോമോന്‍ ജോസഫ്. (ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നേട്ടമുണ്ടാക്കുന്ന ഓസ്‌ട്രേലിയന്‍ മലയാളികളുമായി എസ് ബി എസ് മലയാളം റേഡിയോ സംസാരിക്കാറുണ്ട്. നിങ്ങളുടെ വിജയകഥകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ഞങ്ങളെ ബന്ധപ്പെടുക. നമ്പര്‍ 02 9430 2832. അല്ലെങ്കില്‍ ഇമെയില്‍ malayalam.program@sbs.com.au)
Share