കാട്ടുപന്നിയിറച്ചി വിഷബാധ: മലയാളി കുടുംബം അപകടനില തരണം ചെയ്തു

Source: Facebook
ന്യൂസിലന്റിൽ കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി കുടുംബം അപകട നില തരണം ചെയ്തിരിക്കുന്നു. ബോട്ടുലിസം എന്ന ഗുരുതരമായ രോഗമാണ് ആശുപത്രിയിൽ കഴിയുന്ന ഷിബു കൊച്ചുമ്മനെയും കുടുംബത്തെയും ബാധിച്ചതെന്നാണ് ആരോഗ്യ വിദഗ്‌ദ്ധർ കരുതുന്നത്. ഇവരുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് ഡോക്ട്ടർമാർ അറിയിച്ചിരുന്നത്. എന്നാൽ, സംഭവം നടന്ന് ഒരു മാസത്തിനുള്ളിൽ തന്നെ ഇവർ സംസാരിക്കാനും നടക്കാനും തുടങ്ങിയിരിക്കുന്നുവെന്ന് ഇവരുടെ കുടുംബസുഹൃത്ത് ജോജി വർഗീസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു. ഷിബുവിൻറെയും കുടുംബത്തിൻറെയും ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയെക്കുറിച്ചും, അബോധാവസ്ഥയിലാകും മുൻപ് എന്താണ് സംഭവിച്ചതെന്ന് ഷിബു വ്യക്തമാക്കിയതിനെക്കുറിച്ചും ജോജി വർഗീസ് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share