SKIP TO MAIN CONTENT

ഒരു ഓസ്ട്രേലിയൻ ഓണപ്പാട്ട്; വീഡിയോ ആൽബവുമായി ഡബ്ബോ മലയാളികൾ

Dubbo Malayalees' Onam song
Source: Supplied

ഓണക്കാലം കഴിഞ്ഞെങ്കിലും ഓണവിശേഷങ്ങൾ കഴിയുന്നില്ല. ഒരു ഓണപ്പാട്ട് രചിച്ച്, വീഡിയോ ആൽബമായി പുറത്തിറക്കിയിരിക്കുകയാണ് ന്യൂസൗത്ത് വെയിൽസിലെ ഡബ്ബോയിലുള്ള മലയാളി കൂട്ടായ്മ.


Published

By SBS Malayalam

Source: SBS



Skip to podcast episode content

ഓണക്കാലം കഴിഞ്ഞെങ്കിലും ഓണവിശേഷങ്ങൾ കഴിയുന്നില്ല. ഒരു ഓണപ്പാട്ട് രചിച്ച്, വീഡിയോ ആൽബമായി പുറത്തിറക്കിയിരിക്കുകയാണ് ന്യൂസൗത്ത് വെയിൽസിലെ ഡബ്ബോയിലുള്ള മലയാളി കൂട്ടായ്മ.


ഡബ്ബോയിലുള്ള ഒറാന യുണൈറ്റഡ് മലയാളി അസോസിയേഷൻ, അഥവാ ഒരുമ എന്ന മലയാളി കൂട്ടായ്മയാണ് ഓണപ്പാട്ട് വീഡിയോ പുറത്തിറക്കിയത്.

ഓണക്കാലത്ത് നടത്തിയ ഓണപ്പാട്ട് രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പാട്ടാണ് വീഡിയോ രൂപത്തിൽ തയ്യാറാക്കിയത്.

ജോജിത മേരി അനിൽ രചിച്ച ഈ പാട്ടിന്, ഡബ്ബോയിൽ തന്നെയുള്ള ജാക്സൻ ഫേബറാണ് സംഗീതം നൽകിയത്.

ഇവിടത്തെ 11 മലയാളികൾ പാടിയാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. ജെഫ് മാത്യുവാണ് ക്യാമറ.

ഈ ഗാനം തയ്യാറാക്കിയത് എങ്ങനെയെന്ന് അത് സംവിധാനം ചെയ്ത റോബിൻ വിൻസന്റ് വിശദീകരിക്കുന്നത് ഇവിടെ കേൾക്കാം.

ഇതാണ് ഒരുമ തയ്യാറാക്കിയ ഓണപ്പാട്ട് വീഡിയോ


Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now