20 സീറ്റിനും സാധ്യത; ആശങ്കയാകുന്നത് കള്ളവോട്ടും അട്ടിമറിയും മാത്രം: ഉമ്മൻ ചാണ്ടി

Source: Facebook/oommenchandy
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മുഴുവൻ സീറ്റുകളിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വികാരവും ശബരിമല വിഷയത്തിലെ നിലപാടും തെരഞ്ഞെടുപ്പിനെ യുഡിഎഫിന് അനുകൂലമാക്കിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എസ് ബി എസ് മലയാളത്തോട് പറഞ്ഞു. കേഡർ പാർട്ടി അല്ലാത്തതിനാൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഗുണവും ദോഷവും കോൺഗ്രസിന് ഉണ്ടായി. അട്ടിമറിയും കള്ളവോട്ടും ഒന്നോ രണ്ടോ സീറ്റുകളിലെ വിജയത്തെ ബാധിക്കുമോ എന്ന് സംശയമുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഉമ്മൻ ചാണ്ടിയുമായുള്ള അഭിമുഖം മുകളിലെ പ്ലേയറിൽ നിന്ന്...
Share