SKIP TO MAIN CONTENT

'മരണാനന്തരജീവിതം' ധന്യമാക്കാം - അവയവദാനത്തിലൂടെ

Organ Donation
Source: Magnus D (CC By 2.0)

അവയവദാനം എന്നത് നമ്മളെല്ലാം കേള്‍ക്കുന്ന, പലപ്പോഴും ഉപയോഗിക്കുന്ന ഒരു വാക്കാണ്. പക്ഷേ അവയവദാനത്തിന് എത്ര പേര് തയ്യാറാകുന്നുണ്ട്. അവയവം ദാനം ചെയ്യാതിരിക്കുന്നതിന് പലര്‍ക്കും പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ടാകും. കേരളത്തില്‍ അവയവദാനത്തിൻറെ കാര്യത്തില്‍ പുതിയ ഒരു അവബോധം ഉണ്ടാക്കിയ വ്യക്തിയാണ് ഫാദര്‍ ഡേവിസ് ചിറമേല്‍. സ്വന്തം വൃക്ക ദാനം ചെയ്ത് മാതൃക കാട്ടിയ അദ്ദേഹം, പിന്നീട് അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന ഒരു പ്രസ്ഥാനം തുടങ്ങുകയും ചെയ്തു. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി OICC സംഘടിപ്പിക്കുന്ന സാന്ത്വനം എന്ന പരിപാടിക്കായി ഓസ്‌ട്രേലിയയിലേക്കെത്തിയ ഫാദര്‍ ഡേവിസ് ചിറമേല്‍, അവയവദാനത്തിന്റെ അനുഭവങ്ങളും, അതേക്കുറിച്ചുള്ള തെറ്റിദ്ധാരണകളും വിവരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

Published

Updated

By Delys Paul

Source: SBS

Skip to podcast episode content

സാന്ത്വനം 2016 എന്ന പരിപാടി മെല്‍ബണിലും സിഡ്‌നിയിലുമാണ് ഇനി നടക്കുന്നത്. പിന്നണി ഗായകരായ ഫ്രാങ്കോ, ഋതു തോമസ് എന്നിവര്‍ നയിക്കുന്ന സംഗീത പരിപാടിയും ഇതോടൊപ്പമുണ്ടാകും.

പരിപാടിയുടെ വിശദാംശങ്ങള്‍:

മെല്‍ബണ്‍ - ജനുവരി 23 ശനി: ഹില്‍ക്രെസ്റ്റ് ക്രിസ്റ്റ്യന്‍ കോളെജ്, ക്ലൈഡ് നോര്‍ത്ത്, വിക്ടോറിയ (വിശദാംശങ്ങള്‍ക്ക് - ജോസ് എം ജോര്‍ജ്ജ് 0401 955 965)

സിഡ്‌നി - ജനുവരി 30 ശനി: 60 കിംഗ്സ്ലാന്റ് റോഡ്, ബരേല (വിശദാംശങ്ങള്‍ക്ക് - ആന്റണി യേശുദാസ് 0404 452 195)

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now