മെൽബൺ യൂണിവേഴ്സിറ്റിയിൽ ഗവേഷണത്തിനായി പ്രവേശനം ലഭിച്ച S M അനന്ത് എന്ന മലയാളി എയ്റോസ്പേസ് എഞ്ചിനീയർക്ക് ഓസ്ട്രേലിയ സ്റ്റുഡൻറ് വിസ നിഷേധിച്ചത് ഓസ്ട്രേലിയയിലും ഇന്ത്യയിലും വലിയ വാർത്തയായിരുന്നു. ഓസ്ട്രേലിയയിലെത്തിയാൽ വിനാശകരമായ ആയുധങ്ങൾ നിർമ്മിക്കാൻ സാധ്യതയുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തിരുവനന്തപുരം സ്വദേശിക്ക് വിസ നിഷേധിച്ചത്.
ഇത്തരമൊരു കാരണം ചൂണ്ടിക്കാട്ടി വിസ നിഷേധിച്ചത് തൻറെ കരിയർ തന്നെ അവാനിപ്പിക്കും എന്ന ആശങ്കയിലാണ് അനന്ത്. വിസ നിഷേധിക്കാൻ ഓസ്ട്രേലിയൻ അധികൃതർ ചൂണ്ടിക്കാട്ടിയ കാരണങ്ങളും, ഭാവിയെക്കുറിച്ചുള്ള ആശങ്കളും അനന്ത് എസ് ബി എസ് മലയാളം റേഡിയോയുമായി പങ്കുവയ്ക്കുന്നു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...