ഓസ്‌ട്രേലിയയിൽ സർക്കാർ സ്ഥാപനങ്ങളുടെ പേരിലുള്ള തട്ടിപ്പുകൾ:നിങ്ങൾക്ക് എന്ത് ചെയ്യാം?

Source: Flickr
അടുത്തിടെയായി, ഓസ്‌ട്രേലിയയിൽ സർക്കാർ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ ഫോൺ കോളുകളും ഇമെയിലുകളും വ്യാപകമായിക്കൊണ്ടിരിക്കുന്നു. നിരവധി പേർ ഇത്തരം സ്‌കാമുകൾക്ക് ഇരയാവുകയും ചെയ്യുന്നുണ്ട്. ഇത്തരം വ്യാജ കോളുകളും ഇമെയിലുകളും നിങ്ങൾക്ക് ലഭിച്ചാൽ എന്ത് ചെയ്യാൻ കഴിയും? എവിടെയാണ് പരാതിപ്പെടേണ്ടത്? കൂടാതെ, സ്‌കാം ഇമെയിലുകൾ എങ്ങനെ തിരിച്ചറിയാനാവുമെന്നും, ഇവ കമ്പ്യൂട്ടറിനെ ബാധിക്കാതിരിക്കാൻ എന്ത് ചെയ്യണമെന്നുമുള്ള കാര്യങ്ങൾ മെൽബണിൽ ഐ ടി വിദഗ്ധനായ വിജയ്കൃഷ്ണൻ വിശദീകരിക്കുന്നുണ്ട്. ഇതേക്കുറിച്ചെല്ലാം എസ് ബി എസ് മലയാളം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ...
Share



