പ്രവാസി എഴുത്തുകാര്‍ക്ക് സാഹിത്യ അക്കാദമി പുരസ്‌കാരം പരിഗണനയില്‍: സെക്രട്ടറി കെ പി മോഹനന്‍

Source: Sahitya Academy
മലയാള സാഹിത്യരംഗത്തെ നവീന രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതികള്‍ നടപ്പാക്കുകയാണ് കേരളാ സാഹിത്യ അക്കാദമിയെന്ന് അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനന്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ എസ് ബി എസ് മലയാളം റേഡിയോയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി എഴുത്തുകാര്‍ക്ക് അക്കാദമിയുടെ പ്രത്യേക പുരസ്‌കാരം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മലയാളസാഹിത്യരംഗത്തെക്കുറിച്ചും, സാഹിത്യത്തിലെ രാഷ്ട്രീയത്തെക്കുറിച്ചും ദേശാഭിമാനി വാരികയുടെ മുന്‍ പത്രാധിപരും എഴുത്തുകാരനും കൂടിയായ കെ പി മോഹനനുമായി നടത്തിയ അഭിമുഖം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
Share



