മാറാരോഗങ്ങള്‍ മൂലം വേദനയനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകുന്നതിനുള്ള പാലിയേറ്റീവ് കെയര്‍ ചികിത്സാ രീതി ഇന്ത്യയില്‍ പ്രചാരത്തിലെത്തിച്ച വ്യക്തിയാണ് ഡോക്ടര്‍ എം ആര്‍ രാജഗോപാല്‍. കേരളത്തിലെ പാലിയം ഇന്ത്യ എന്ന സ്ഥാപനത്തിന്റെ മേധാവിയായ അദ്ദേഹത്തെ ഇന്ത്യന്‍ പാലിയേറ്റീവ് കെയറിന്റെ പിതാവ് എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചത്.
ഡോ. രാജഗോപാലിന്റെ ജീവിതത്തെയും പ്രവര്‍ത്തനത്തെയും ആസ്പദമാക്കി തയ്യാറാക്കിയ ഡോക്യുമെന്ററിയാണ്Hippocratic - 18 experiments in gently shaking the world.
ഭൂരിഭാഗവും കേരളത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ഓസ്‌ട്രേലിയന്‍ ഡോക്യുമെന്ററിയില്‍, പാലിയേറ്റീവ് കെയര്‍ രംഗത്ത് ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങളെയും, ഈ മേഖലയില്‍ കേരളം നേടിയ വളര്‍ച്ചയും വിശദീകരിക്കുന്നുണ്ട്.
എനിക്കും നിങ്ങള്‍ക്കും ആവശ്യമാകുന്ന പാലിയേറ്റീവ് കെയര്‍
മാറാരോഗമോ വേദനയോ വരുമ്പോള്‍ മാത്രമേ നമ്മള്‍ ഓരോരുത്തരും പാലിയേറ്റീവ് കെയറിനെക്കുറിച്ച് ചിന്തിക്കൂ എന്ന് ഡോ. രാജഗോപാല്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ആര്‍ക്കും ആവശ്യമായി വരും ഇത്തരമൊരു പരിചരണം എന്നാണ് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നത്.
പാലിയേറ്റീവ് കെയറിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഡോ. രാജഗോപാലിന്റെ വാക്കുകള്‍ കേള്‍ക്കുക...