ഫ്രഞ്ചും ജർമ്മനും അറബിക്കും ഒക്കെ പഠിക്കുമ്പോഴും ഈ കുട്ടികൾ മലയാളത്തെ കൂടുതൽ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാകും?
മലയാളം പഠിക്കുന്നതിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാനായി എസ് ബി എസ് മലയാളം സ്റ്റുഡിയോയിലെത്തിയതാണ് ഈ ഒമ്പതുകുട്ടികൾ. സിഡ്നിയിലെ ഓബണിലുള്ള പള്ളിക്കൂടം മലയാളം സ്കൂളിലെ വിദ്യാർത്ഥികളാണ് ഇവർ.
എസ് ബി എസ് റേഡിയോ നടത്തുന്ന ദേശീയ ഭാഷാ മത്സരത്തിൽ പങ്കെടുക്കുന്നവരാണ് ഈ കുട്ടികളെല്ലാം.

Source: SBS Malayalam
ഭാഷാ പഠനത്തെ പ്രോത്സാഹിപ്പിക്കാനായി എസ് ബി എസ് നടത്തുന്ന മത്സരമാണ് നാഷണൽ ലാംഗ്വേജസ് കോംപറ്റീഷൻ. അഞ്ചു പ്രായ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ ഈ വെള്ളിയാഴ്ച (സെപ്റ്റംബർ 27) വരെയാണ് പങ്കെടുക്കാവുന്നത്.