ആട്ടിറച്ചി പരസ്യത്തിൽ ഗണപതി: പരസ്യം പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ ഹൈന്ദവസംഘടനകൾ

Source: Delys Paul
മീറ്റ് ആന്റ് ലൈവ് സ്റ്റോക്ക് ഓസ്‌ട്രേലിയയുടെ ആട്ടിറച്ചി പരസ്യത്തില്‍ വിവിധ ദൈവങ്ങളുടെ രൂപങ്ങൾ ഉപയോഗിച്ചതിൽ ഓസ്‌ട്രേലിയയിൽ വ്യാപകമായി പ്രതിഷേധം ഉയർന്നിരിക്കുന്നു. ഹിന്ദു ദൈവമായ ഗണപതിയുടെ രൂപം ഉപയോഗിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യൻ ഹൈന്ദവ സമൂഹം രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ പരസ്യം പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മീറ്റ് ആന്റ് ലൈവ് സ്റ്റോക്ക് ഓസ്‌ട്രേലിയ. ഈ സാഹചര്യത്തിൽ ഓസ്‌ട്രേലിയയിലെ എല്ലാ പ്രമുഖ നഗരങ്ങളിലും കഴിഞ്ഞ ദിവസം വിവിധ ഇന്ത്യൻ ഹൈന്ദവസംഘടനകൾ പ്രതിഷേധം അറിയിക്കുവാൻ ഒത്തുക്കൂടിയിരുന്നു. ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും ...
Share