വിദേശപൌരത്വമുള്ള ഇന്ത്യൻ വംശജർക്ക് നൽകിയിരുന്ന PIO കാർഡുകളും OCI കാർഡുകളും ലയിപ്പിക്കാൻ 2015ൽ ഇന്ത്യൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതോടെ PIO കാർഡുള്ളവരെല്ലാം അത് OCI കാർഡാക്കി മാറ്റണം. സൌജന്യമായി കാർഡ് മാറ്റാനുള്ള സമയപരിധി ജൂൺ 30 വരെയാണ് തീരുമാനിച്ചിരിക്കുന്നത്. കാർഡ് മാറ്റുന്നതിനെക്കുറിച്ചും, മാറ്റിയില്ലെങ്കിലുള്ള പ്രശ്നങ്ങളെക്കുറിച്ചും മുകളിലെ പ്ലേയറിൽ നിന്ന് കേൾക്കുക.
ഇന്ത്യയിലേക്കുള്ള യാത്രാ മുന്നറിയിപ്പ്: പ്രതിഷേധമറിയിച്ച് ഹൈക്കമ്മീഷൻ
ഇന്ത്യയിൽ ലൈംഗിക അതിക്രമങ്ങൾ പതിവാണെന്നും, മതവിഭാഗങ്ങളുടെ മേധാവികൾ പോലും ലൈംഗിക അതിക്രമങ്ങൾ നടത്താറുണ്ട് എന്നുമാണ് ഓസ്ട്രേലിയൻ വിദേശകാര്യ വകുപ്പ് നൽകിയിരിക്കുന്ന യാത്രാ മുന്നറിയിപ്പ്. ഇന്ത്യയിലെ ആരാധനാലയങ്ങളിൽ പോകുന്ന വനിതകൾ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഈ മുന്നറിയിപ്പിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയ്ക്കെതിരെ ഓസ്ട്രേലിയൻ സർക്കാരിനെ പരാതി അറിയിച്ചിരിക്കുകയാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ. അതേക്കുറിച്ച് ഇവിടെ കേൾക്കാം...