മെൽബണിലെ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെയും സിഡ്‌നിയിൽ ഓസ്‌ട്രേലിയൻ മലയാളി മൈഗ്രന്റ്‌സ് അസോസിയേഷന്റെയും ഓണാഘോഷങ്ങളിലായിരുന്നു പി സി ജോർജ് പങ്കെടുത്തത്. പി സി ജോർജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം എന്ന പുതിയ സംഘടനയുടെ ഓസ്‌ട്രേലിയൻ ഘടകത്തിനും സിഡ്‌നിയിൽ തുടക്കം കുറിച്ചു.
കേരള രാഷ്ട്രീയത്തിൽ എല്ലാം കാപട്യക്കാർ : പി സി ജോർജ്
കേരള രാഷ്ട്രീയത്തിൽ എല്ലാ ഭാഗത്തും മൊത്തം കാപട്യം മാത്രമാണെന്ന് മുൻ ചീഫ് വിപ്പും പൂഞ്ഞാർ എം എൽ എ യുമായ പി സി ജോർജ് പറഞ്ഞു. താൻ ഉന്നയിച്ച പല ആരോപണങ്ങളിലെയും തെളിവുകൾ പുറത്തു വിടാത്തത് തന്റെ മാന്യതകൊണ്ട് മാത്രമാണെന്നും പി സി ജോർജ് സിഡ്‌നിയിൽ എസ് ബി എസ് മലയാളം റേഡിയോയോട് പറഞ്ഞു. പി സി ജോർജുമായുള്ള അഭിമുഖം മുകളിലെ പ്ലെയറിൽ നിന്നും കേൾക്കാം ..
Share