ദി ഹണ്ടിങ് എന്ന പേരിൽ എസ് ബി എസ് ലും എസ് ബി എസ് ഓൺ ഡിമാൻഡിലും ഒരു പരമ്പര ഈ മാസം പ്രക്ഷേപണം ചെയ്യുന്നു. വ്യക്തി ബന്ധങ്ങൾ, ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ ടെക്നോളജിയുടെ ഉപയോഗം മൂലം ഉടലെടുത്തിരിക്കുന്ന വെല്ലുവിളികൾ കൗമാരപ്രായക്കാർ എങ്ങനെ തരണം ചെയുന്നു എന്ന വിഷയമാണ് പരമ്പരയിൽ പരിശോധിക്കുന്നത്.
ഓൺലൈനിൽ ഫോട്ടോ പോസ്റ്റു ചെയ്യുമ്പോൾ അപകടസാധ്യതകളേറെ; എടുക്കാം ചില മുൻകരുതലുകൾ

Source: Getty Images/Yuichiro Chino
സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് ഭാവിയിൽ ഒട്ടേറെ അപകടങ്ങൾക്കു കാരണമാകാം എന്ന വിഷയം മുൻപത്തേക്കാളേറെ ഇപ്പോൾ പ്രസക്തമാണ്. സൈബർ ലോകത്തെ കുറ്റകൃത്യങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ഫോട്ടോകൾ പോസ്റ്റു ചെയ്യുമ്പോൾ ഉണ്ടാകാവുന്ന അപകടങ്ങൾ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. ന്യൂ സൗത്ത് വെയ്ൽസിൽ ഡിജിറ്റൽ സെക്യൂരിറ്റി കൺസൾട്ടിങ് ലീഡായി പ്രവർത്തിക്കുന്ന ജിജോ വർഗീസ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...
Share