പ്രതാപ് പോത്തന്‍റെ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല: ജയറാം

Source: Pic Courtesy: Jayaram
പ്രതാപ് പോത്തന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് പത്മശ്രീ ജയറാം. ഓസ്‌ട്രേലിയയില്‍ എസ് ബി എസ് മലയാളം റേഡിയോയുമായി സംസാരിക്കുകയായിരുന്നു ജയറാം. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ പേരെടുത്തു പറയാതെ ജയറാമിനെ വിമര്‍ശിച്ചത്. ജയറാമിന് ലഭിച്ച പത്മശ്രീ പുരസ്‌കാരത്തെയും പ്രതാപ് പോത്തന്‍ കളിയാക്കിയിരുന്നു. ഇതു വിവാദമായതിനെത്തുടര്‍ന്ന്, ജയറാമിന്റെ പേരു പറഞ്ഞുകൊണ്ടു തന്നെ, വിമര്‍ശിക്കാനുളള കാരണവും അദ്ദേഹം വിശദീകരിച്ചിരുന്നു. എന്നാല്‍, ഈ വിമര്‍ശനത്തിന് മറുപടി പറയുന്നില്ലെന്നും, മറുപടിക്കുള്ള അര്‍ഹത അതിനില്ലെന്നും ജയറാം പ്രതികരിച്ചു. ഇത്തരം വിവാദങ്ങളില്‍ താന്‍ പങ്കാളിയാകാറില്ലെന്നും ജയറാം പറഞ്ഞു.
Share