മലയാളിത്തത്തില്‍ അഭിമാനിച്ച് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ ജേതാവ്
Courtesy: Dr. Sadanandan Nambiar
ഈ വര്ഷത്തെ ഓസ്ട്രേലിയ ഡേയ്ക്ക് പ്രഖ്യാപിച്ച ഓര്ഡര് ഓഫ് ഓസ്ട്രേലിയ പുരസ്കാരങ്ങള് മലയാളികള്ക്കും അഭിമാനമായി. കാന്ബറയിലെ മലയാളി ശാസ്ത്രജ്ഞന് ഡോക്ടര് സദാനന്ദന് നമ്പ്യാര്ക്ക് ഓഫീസര് ഓഫ് ദ ഓര്ഡര് ഓഫ് ഓസ്ട്രേലിയ പുരസ്കാരം ലഭിച്ചു. വനസംരക്ഷണരംഗത്ത് നടത്തുന്ന പ്രവര്ത്തനങ്ങളെക്കുറിച്ചും, മലയാളി എന്ന അഭിമാനത്തെക്കുറിച്ചും എസ് ബി എസ് മലയാളം റേഡിയോയോട് സദാനന്ദന് നമ്പ്യാര് സംസാരിക്കുന്നു... (കേരളത്തില് വിവാദമായ മാധവ് ഗാഡ്ഗില് കമ്മിറ്റി റിപ്പോര്ട്ടിനെക്കുറിച്ച് ഡോക്ടര് സദാനന്ദന് നമ്പ്യാരൂടെ ഉപദേശം ഇന്ത്യന് ശാസ്ത്രജ്ഞര് തേടിയിരുന്നു. പശ്ചിമഘട്ട മലനിരകള് സംരക്ഷിക്കേണ്ടതെങ്ങനെ എന്നതിനെക്കുറിച്ച് ഡോക്ടര് നമ്പ്യാര് സംസാരിക്കുന്നത് കേള്ക്കാം, വരുന്ന ഞായറാഴ്ച - ഫെബ്രുവരി രണ്ട് - രാത്രി ഒമ്പതു മണിക്ക് എസ് ബി എസ് മലയാളം റേഡിയോയില്.. കൂടുതല് വിവരങ്ങള്ക്ക് www.facebook.com/SBSMalayalam)
Share