അപേക്ഷയിൽ തെറ്റായ വിവരം നൽകിയാൽ 10 വര്ഷം വരെ വിസ വിലക്ക്; നിലവിൽ PR ഉള്ളവരെയും ബാധിക്കും

Source: SBS
വിസ സംബന്ധമായ നിരവധി മാറ്റങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓസ്‌ട്രേലിയയിൽ പെർമനന്റ് റസിഡന്റ് ആയിട്ടുള്ളവരെയും താത്കാലിക വിസയിലുള്ളവരെയും ഒരുപോലെ ബാധിക്കാൻ സാധ്യതയുള്ള മാറ്റം ആണ്. കഴിഞ്ഞ 10 വർഷത്തിൽ വിസ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയവരുടെ വിസ 10 വർഷത്തേക്ക് റദ്ദാക്കുമെന്നാണ് കുടിയേറ്റകാര്യ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മെൽബണിൽ Aust Migration and Settlement Services -ൽ മൈഗ്രെഷൻ ഏജന്റ് ആയ എഡ്‌വേഡ് ഫ്രാൻസിസ് ഇതേക്കുറിച്ച് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share