റേഡിയോ പ്രണയം വീണ്ടെടുക്കാൻ, കേരളത്തിലൊരു റേഡിയോ ഗ്രാമം
Jilju Sebastian Source: Jilju Sebastian
കുറച്ചുകാലം മുമ്പു വരെ റേഡിയോ എന്നത് മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. ആകാശവാണിയിലെ പരിപാടികളായിരുന്നു ഓരോരുത്തരെയും വിളിച്ചുണര്‍ത്തിയിരുന്നത്. എന്നാല്‍, ടെലിവിഷനും ഇന്റര്‍നെറ്റും ആ സ്ഥാനം കൈയടക്കിയപ്പോള്‍ റേഡിയോ ഉപേക്ഷിക്കപ്പെട്ടു. സാധാരണക്കാരന്റെ ഈ മാധ്യമത്തെ കേരളത്തില്‍ സജീവമായി തിരിച്ചുകൊണ്ടുവരാനായി ശ്രമിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍ - റേഡിയോ ഗ്രാമം എന്ന പദ്ധതിയിലൂടെ. കണ്ണൂര്‍ ആലക്കോട് ഗ്രാമത്തിലുള്ള ജില്‍ജു സെബാസ്റ്റിയന്‍ എന്ന സ്‌കൂള്‍ അധ്യാപകനാണ് ഇത് തുടങ്ങിവച്ചത്. പൊതുസ്ഥലങ്ങളില്‍ റേഡിയോ സെറ്റുകള്‍ സ്ഥാപിച്ച് ജനങ്ങള്‍ക്ക് കേള്‍ക്കാന്‍ സൗകര്യമൊരുക്കുന്നത് മുതല്‍, സ്‌കൂള്‍ കുട്ടികളെ റേഡിയോ പ്രക്ഷേപണത്തില്‍ സഹായിക്കുന്നതു വരെ നീളുന്നു ഇവരുടെ പരിപാടികള്‍. അതേക്കുറിച്ച് ജില്‍ജു സെബാസ്റ്റ്യന്‍ വിവരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share