ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിലും ഇന്ത്യൻ വംശജർക്കെതിരെ നിരവധി ആക്രമണങ്ങളാണ് അടുത്തിടെ വാർത്തകളിൽ നിറഞ്ഞത്. ഇവയിൽ പലതും വംശീയ ആക്രമണങ്ങളാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഒന്നിലേറെ ആക്രമണങ്ങളുണ്ടായ ടാസ്മേനിയയിലെ ഹോബാർട്ടിൽ, വംശീയ ആക്രമണങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ വംശജരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അടുത്തിടെ ആക്രമണത്തിന് ഇരയായ മലയാളിയായ ടാക്സി ഡ്രൈവർ ലീമാക്സ് പ്രകടനത്തിൽ പങ്കെടുത്തിരുന്നു. പ്രകടനത്തെക്കുറിച്ച് ലീമാക്സ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
പ്രതിഷേധ പ്രകടനത്തിലേക്ക് എത്താനിടയായ സാഹചര്യം ടാസ്മാനിയയിലെ മൾട്ടികൾച്ചറൽ കൗൺസിലിൽ പ്രോജെക്ട് ഓഫീസർ രജത് ചോപ്ര വിവരിച്ചു.