ലോകം മുഴുവൻ കൊറോണവൈറസ് ഭീതിയിൽ നിൽക്കുമ്പോൾ ഈ വർഷത്തെ റമദാൻ ആചരണങ്ങൾ മിക്കവരും വീടുകളിൽ നിന്ന് മാത്രമാണ് നടത്തുക.
ഓസ്‌ട്രേലിയയിൽ കർശനമായ നിയന്ത്രണങ്ങളാണ് സർക്കാർ കോവിഡ് 19 രോഗബാധ പ്രതിരോധിക്കാൻ നടപ്പിലാക്കിയിരിക്കുന്നത്.
ഈ സാഹചര്യത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ റമദാൻ ആചാരണമായിരിക്കും ഈ വർഷമെന്ന് ഓസ്‌ട്രേലിയയിലെ ഇസ്ലാം മത വിശ്വാസികൾ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
എന്തെല്ലാം മാറ്റങ്ങളാണ് ഈ റമദാനിൽ വേണ്ടിവരുന്നതെന്ന് ഇസ്ലാം മത വിശ്വാസികൾ പങ്ക് വച്ചു .അത് കേൾക്കാം പ്ലെയറിൽ നിന്ന്.