കുടിയേറ്റ ഡോക്ടർമാരുടെ പരിശീലനത്തിന് ഓസ്ട്രേലിയയിലെ പരമോന്നത ബഹുമതി: അഭിമാനമായി മലയാളി ദമ്പതിമാർ

Source: Supplied
ഓസ്ട്രേലിയയിലെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഓസ്ട്രേലിയ നേടിയ നിരവധി മലയാളികളുണ്ട്. എന്നാൽ ഭാര്യയും ഭർത്താവും ഈ ബഹുമതി നേടുക എന്നത് മലയാളി സമൂഹത്തിൽ അത്യപൂർവമായിരിക്കും. 11 വർഷത്തെ ഇടവേളയിൽ ഈ ബഹുമതി നേടിയിരിക്കുകയാണ് ന്യൂസൗത്ത് വെയിൽസിലെ ന്യൂകാസിലിലുള്ള മലയാളി ദമ്പതികൾ. വിദേശത്ത് മെഡിക്കൽ പഠനം കഴിഞ്ഞവർക്ക് ഓസ്ട്രേലിയയിൽ നൽകിയ പരിശീലനം കണക്കിലെടുത്താണ് 2009ൽ ഡോ. കിച്ചു നായർക്കും, 2020ൽ ഡോ. എം എസ് പാർവതിക്കും ബഹുമതി നൽകിയത്. ഇതേക്കുറിച്ച് ഡോ. പാർവതി സംസാരിക്കുന്നു...
Share