താത്കാലിക വിസകളിലെ ദുരിതം തീരുന്നില്ല; കാൻബറയിലേക്ക് നടന്നും സൈക്കിൾ ചവിട്ടിയും അഭയാർത്ഥികൾ

Credit: Supplied by Thenushan
ഓസ്‌ട്രേലിയയിൽ താത്കാലിക വിസകളിലുള്ള അഭയാർത്ഥികൾക്ക് പെർമനന്റ് വിസ നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി ക്യാമ്പയിനുകൾ നടക്കുന്നുണ്ട്. ഇവയ്ക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് ബ്രിസ്‌ബൈനിൽ നിന്ന് കാന്ബറയിലേക്ക് സൈക്കിളിൽ യാത്ര ചെയ്യുകയാണ് പത്ത് വർഷം മുൻപ് ശ്രീലങ്കയിൽ നിന്ന് അഭയാർത്ഥിയായി എത്തിയ തിനുഷൻ ചന്ദ്രശേഖരം. പെർമനന്റ് വിസ ഇല്ലാത്തത് ഏതെല്ലാം രീതിയിൽ ബാധിക്കുന്നു എന്നദ്ദേഹം വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share



