വെരിക്കോസ് വെയ്‌നിന് വേദന കുറഞ്ഞ 'സൂപ്പർ ഗ്ലൂ' ചികിത്സ; അറിയാൻ ചില കാര്യങ്ങൾ

Source: Getty Images
നിരവധി പേരെ അലട്ടുന്ന വെരികോസ് വെയ്ൻ എന്ന രോഗത്തിന് വീന സീൽ അഥവാ സൂപ്പർ ഗ്ലൂ എന്ന ഒരു ചികിത്സ ഇപ്പോൾ ഓസ്‌ട്രേലിയയിൽ ലഭ്യമാണ്. ഇത് കഴിഞ്ഞ ദിവസങ്ങളിൽ മെഡികെയർ ബെനെഫിറ് ഷെഡ്യൂളിലും ഉൾപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. ഈ ചികിത്സ ഓസ്‌ട്രേലിയയിൽ ആദ്യമായി രോഗികളിൽ നടപ്പിലാക്കിയ ഡോക്ടർമാരിൽ ഒരാളും ഇപ്പോൾ ഇത് മെഡികെയർ ബെനെഫിറ് ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നത്തിനായി പ്രവർത്തിക്കുകയും ചെയ്ത ഇന്ത്യൻ വംശജനാണ് സിഡ്‌നിയിലുള്ള വാസ്കുലാർ സർജൻ ഡോ ഷാനൺ ഡീൻ തോമസ്. ഇതേക്കുറിച്ച് ഡോ ഷാനൺ ഡീൻ തോമസ് തന്നെ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share