ടോക്കിയോ ഒളിമ്പിക്സിൽ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ നിരയുടെ ഗോൾകീപ്പർ PR ശ്രീജേഷിന്റെ മികച്ച പ്രകടനത്തിന്റെ ആവേശത്തിലാണ് മലയാളികൾ.
ഇതിനിടയിലാണ് ഇന്ത്യൻ ഫുട്ബോൾ കണ്ടിട്ടുള്ള എക്കാലത്തെയും മികച്ച പ്രകടനങ്ങളിൽ ഒന്നായി അറിയപ്പെടുന്ന 1956ലെ മെൽബൺ ഒളിമ്പിക്സിൽ ഗോൾകീപ്പറായിരുന്ന മലയാളി S S നാരായൺ വിട പറഞ്ഞ വാർത്ത തേടിയെത്തുന്നത്.
ഓസ്‌ട്രേലിയയെ മെൽബൺ ഒളിമ്പിക്സിൽ പരാജപ്പെടുത്തിയത് ഉൾപ്പെടെയുള്ള അനുഭവങ്ങൾ 2014 ബ്രസീൽ ലോകകപ്പിന് മുമ്പ് എസ് ബി എസ് മലയാളത്തോട് S S നാരായൺ പങ്കുവച്ചിരുന്നു.അത് കേൾക്കാം പ്ലെയറിൽ നിന്ന്.