പുരസ്കാരങ്ങൾ തിരിച്ചുകൊടുക്കുന്നത് പബ്ലിസിറ്റി സ്റ്റണ്ട്: പ്രൊഫ. മധുസൂദനൻ നായർ

Source: SBS Malayalam
ഇന്ത്യയിൽ അസഹിഷ്ണുത വർദ്ധിച്ചുവരുന്നു എന്നാരോപിച്ച് നിരവധി എഴുത്തുകാരും സിനിമാപ്രവർത്തകരും പുരസ്കാരങ്ങൾ തിരിച്ചുനൽകിയിരുന്നു. എന്നാൽ, ജനങ്ങളുടെ അംഗീകാരമാണ് പുരസ്കാരങ്ങളെന്നും, അതു തിരിച്ചുനൽകുന്നത് ജനങ്ങളോടുള്ള അനാദരവാണെന്നും പ്രമുഖ കവി പ്രൊഫസർ മധുസൂദനൻ നായർ കുറ്റപ്പെടുത്തി. പുരസ്കാരങ്ങളിലൂടെ ലഭിച്ച പേരും പ്രശസ്തിയും തിരിച്ചുനൽകാനും, പുരസ്കാരങ്ങളുടെ പേര് അച്ചടിച്ച പുസ്തകങ്ങൾ പിൻവലിക്കാനും ഈ എഴുത്തുകാർ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ എസ് ബി എസ് മലയാളം റേഡിയോയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. ഈ വിഷയത്തിലെ പ്രതികരണം കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും. കവിതയെഴുത്തിനെക്കുറിച്ചും, എഴുത്തിലെ രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം വിശദമായ ഈ അഭിമുഖത്തിൽ പ്രൊഫ. മധുസൂദനൻ നായർ സംസാരിക്കുന്നുണ്ട്. അഭിമുഖത്തിൻറെ പൂർണ്ണരൂപം ഇവിടെ (ചുവട്ടിലുള്ള പ്ലേ ബട്ടനില്) കേൾക്കാം (സാഹിത്യപ്രേമികൾ നിർബന്ധമായും കേട്ടിരിക്കുക)
Share