സ്തനാർബുദം നേരത്തേ കണ്ടെത്തുക; ഇന്ത്യൻ സ്ത്രീകൾക്ക് സഹായവുമായി പിങ്ക് സാരി പദ്ധതി

Source: pinksariproject.org
സ്ത്രീകളിൽ ഏറ്റവുമധികം മരണകാരണമാവുന്ന രണ്ടാമത്തെ കാൻസറാണ് ബ്രസ്റ് കാൻസർ. അതുകൊണ്ടുതന്നെ, ഓസ്‌ട്രേലിയയിൽ ബ്രസ്റ് കാൻസറിനെതിരെ അവബോധം വളർത്താൻ എല്ലാ വർഷവും പിങ്ക് റിബ്ബൺ ഡേ എന്ന പേരിൽ ഒരു ദിവസം തന്നെ മാറ്റിവച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ 24 ആയിരുന്നു ആ ദിവസം. ബ്രസ്റ് കാൻസർ ബാധിച്ചിട്ടുണ്ടോ എന്ന് മുൻകൂട്ടി അറിയാൻ പല മാർഗങ്ങൾ ഉണ്ട്. എങ്കിലും ഇന്ത്യൻ വനിതകൾ ഇതിനു തയ്യാറാവുന്നത് അപൂർവമാണ്. ബ്രസ്റ് കാൻസർ സ്ക്രീനിംഗിനായി ഇന്ത്യൻ വനിതകളെയും, ശ്രീലങ്കൻ വനിതകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ന്യൂ സൗത്ത് വെയ്ൽസിലുള്ള പിങ്ക് സാരി പദ്ധതിയെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്..
Share